രണ്ടുപേര്‍ക്ക് മുടിവെട്ടാന്‍ 61,200 രൂപ. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സെങ്സോമുവിലെ ഒരു ഒരു ബാര്‍ബര്‍ ഷോപ്പാണ് രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും തുകക്കുള്ള ബില്‍ നല്‍കിയത്.
ബില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കടക്കുള്ളില്‍ മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിലൂടെ വിട്ടയച്ചു. കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുരുന്ന ബോര്‍ഡ് കണ്ടാണ് ഇരുവരും ഉള്ളില്‍ കടന്നത്. മുടി വെട്ടാന്‍ 38 യുവാന്‍ ( ഏകദേശം 211 രൂപ ) ആണ് കൂലിയായി മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മുടിവെട്ടിക്കഴിഞ്ഞപ്പോഴാണ് ഇരുവര്‍ക്കും കടയുടമ കനത്ത ബില്‍ നല്‍കിയത്. തര്‍ക്കിച്ചു നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ കടയ്ക്കുള്ളീല്‍ തടഞ്ഞുവച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ കടപൂട്ടിച്ചു. മാത്രമല്ല, വന്‍ തുക പിഴയുമിട്ടു. ഈ കടയെപ്പറ്റി നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.( കലാകൌമുദി ദിനപത്രം ഏപ്രില്‍, 11, 2008 )
No comments:
Post a Comment